ആരാണ് വിജയി...?

 മരണത്തിന് പോലും വേണ്ടാതെ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു കൂട്ടം ആൾക്കാർ ഉണ്ട് ലോകത്തിൽ. 

മുഴുവൻ പ്രശ്നങ്ങളും അനുഭവിച്ചു തീർത്ത് മുജ്ജന്മത്തിൽ ഉണ്ടായിരുന്ന എല്ലാ പാപങ്ങളും കഴുകി കളഞ്ഞ് ദൈവം മുന്നോട്ട് കൈ പിടിച്ച് ഉയർത്തുന്ന ദിവസം എണ്ണി കഴിയുന്നവർ.. 

നിങ്ങൾക്ക് അവരെ പൂജ്യമായി കണക്ക് കൂട്ടാം , കളിയാക്കി നോവിക്കാം , ഉപദേശിച്ച് ഇല്ലാതാക്കാം. 

എങ്കിലും എത്ര പരാജയം കണ്ടാലും അവർ ജയിച്ചു. കാരണം പരാജയത്തിന് അവരെ ഇനി തോൽപിക്കാൻ ആകില്ല. 

നിങ്ങൾക്ക് പരാജയം ഭയം ആയിരിക്കാം . പക്ഷെ അവർക്ക് അത് ജീവിതത്തിൻ്റെ ഭാഗമായി കഴിഞ്ഞു. ഇനി അവർ നിർഭയം നിരന്തരം സഞ്ചരിക്കും . വഴി തെറ്റിയാലും പതറാതെ അടുത്ത വഴി നോക്കും. 

അങ്ങനെ ഒരു വഴി തെളിയും.. അവർ രക്ഷപ്പെടും. 

ഒന്നും ചെയ്യാതെ , തോൽവി അറിയാതെ നിങ്ങൾ ഇരുന്ന ഇടത്ത് തന്നെ ഇരുന്ന് അവസാനം ഒരു നാൾ പുരോഗമനം എന്തെന്ന് അറിയാതെ ആയുസ്സ് എണ്ണി തീർക്കും. 

ഇന്ന് പരാജിതൻ നാളെ വിശ്വ വിജയി ആയി തിരിച്ചു വരും.

ചരിത്രം വീണ്ടും മാറ്റി എഴുതപ്പെടും. 👑✨😎

Comments

  1. അങ്ങനെ എത്ര എത്ര ജന്മങ്ങൾ നമുക്കിടയിൽ. തോറ്റിട്ടും തോറ്റിട്ടും തോൽവി സമ്മതികാത്ത മനസ്സ് . അവർ തന്നെയാണ് ചരിത്രം തിരുത്തി എഴുതുന്നത്

    ReplyDelete

Post a Comment

Namaste. Your suggestions are welcome.

Popular posts from this blog

Ascension of consciousness

Perfectionist souls...

Knee pain and Ayurveda